ക്ലിനിക്കല്‍ ചെയില്‍ഡ്‌ ഡവലപ്മെന്റ്‌ കോഴ്സ്‌

Webdunia
ചൊവ്വ, 9 മാര്‍ച്ച് 2010 (17:46 IST)
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ കാമ്പസിലെ ചെയില്‍ഡ്‌ ഡവലപ്മെന്‍റ് സെന്‍ററില്‍ 2009 - 10 വര്‍ഷം പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്ലോമാ ഇന്‍ ക്ലിനിക്കല്‍ ചെയില്‍ഡ്‌ ഡവലപ്മെന്‍റ് (പി ജി ഡി സി സി ഡി)കോഴ്സിന്‌ അപേക്ഷിക്കാം.

അപേക്ഷാഫോറം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാര്‍ച്ച്‌ 15 മുതല്‍ 31 വരെ 100 രൂപയ്ക്ക്‌ ലഭിക്കും. 130 രൂപ പ്രിന്‍സിപ്പല്‍, മെഡിക്കല്‍ കോളജ്‌, തിരുവനന്തപുരം-11 വിലാസത്തില്‍ 23ന്‌ മുമ്പ്‌ മണിയോര്‍ഡര്‍ അയച്ചാല്‍ തപാലില്‍ ലഭിക്കും.

എസ് സി, എസ്‌ റ്റി വിഭാഗക്കാര്‍ നേരിട്ട്‌ 75 രൂപയും തപാലില്‍ 105 രൂപയും നല്‍കിയാല്‍ മതി. പ്രായം - ഡിസംബര്‍ 31ന്‌ 19നും 28നും മദ്ധ്യേ. പട്ടികജാതി/വര്‍ഗവിഭാഗക്കാര്‍ക്ക്‌ ഉയര്‍ന്ന പ്രായപരിധിയില്‍ ആറ്‌ വര്‍ഷം ഇളവുണ്ട്‌.

യോഗ്യത: ബി എസ് സി ഹോംസയന്‍സ്‌ ഐശ്ചികവിഷയമായി 50 ശതമാനം മാര്‍ക്കോടെ ജയം. പട്ടികജാതി/വര്‍ഗക്കാര്‍ക്ക്‌ 10 ശതമാനം ഇളവുണ്ട്‌. അപേക്ഷ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ ആറ്‌ വരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയം വിലാസത്തില്‍ സ്വീകരിക്കും. വിവരം പ്രോസ്പെക്ടസിലുണ്ട്‌.