കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ സബ്‌ജക്‌ട് മാറ്റര്‍ സ്‌പെഷലിസ്‌റ്റ്, റിസര്‍ച്ച് അസോസിയേറ്റ് തസ്‌തികകളില്‍ ഒഴിവുണ്ട്.
1. T-6സബ്‌ജക്‌റ്റ് മാറ്റര്‍ സ്‌പെഷലിസ്‌റ്റ്. ശമ്പളം: 9300 - 34800 രൂപ. യോഗ്യത: ഹോര്‍ട്ടി കള്‍ച്ചറില്‍ മാസ്‌റ്റേഴ്‌സ് ബിരുദം. കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ ജോലികളില്‍ രണ്ടുവര്‍ഷത്തില്‍ കുറയാത്ത പരിചയം. മലയാളം/കന്നഡ് ഭാഷയില്‍ പ്രാവീണ്യം. കമ്പ്യൂട്ടര്‍ പരിജ്ഞാനം. NET യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായം: 18-35. 2009 ഡിസംബര്‍ എട്ട് അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. അഞ്ച് രൂപ സ്റ്റാമ്പ് പതിപ്പിച്ച് സ്വന്തം മേല്‍ വിലാസമെഴുതിയ 23x10 സെ.മീ. വലിപ്പമുള്ള കവറിനൊപ്പം അപേക്ഷാഫോമിനുള്ള അപേക്ഷയും Director, Central Plantation Crops Research Institute, P.O Kundlu, Kasargod - 671124 എന്ന വിലാസത്തില്‍ അയയ്‌ക്കുക. കവറിനു മുകളില്‍ തസ്തിക രേഖപ്പെടുത്തേണ്ടതാണ്.
പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം പ്രായം, യോഗ്യത, പ്രവൃത്തിപരിചയം, ജാതി തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ ഗസറ്റഡ് ഓഫീസര്‍ സാക്‌ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയയ്‌ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ എട്ട്.
2. റിസര്‍ച്ച് അസോസിയേറ്റ് (IPR). ഈ തസ്‌തികയിലേക്ക് വാക്ക്-ഇന്‍-ഇന്‍റര്‍വ്യൂ വഴിയാണ് തെരഞ്ഞെടുപ്പ്.
യോഗ്യത: അഗ്രികള്‍ച്ചര്‍/ ലൈഫ് സയന്‍സ്/ ബോട്ടണി/ സുവോളജി/ മൈക്രോ ബയോളജി/ ബയോ ടെക്‌നോളജിയില്‍ എം എസ് സി. പി എച്ച് ഡി. ഉള്ളവര്‍ക്കും ഇന്‍റലക്‌ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സില്‍ പി ജി ഡിപ്ലോമയോ സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്കും മുന്‍ഗണന. ഇന്‍റര്‍വ്യൂ: നവംബര്‍ 16
3. റിസര്‍ച്ച് അസോസിയേറ്റ് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍). യോഗ്യത: കംപ്യൂട്ടര്‍ അപ്ലിക്കേഷനില്‍ എം ടെക്/ എം എസ് സി/ എം സി എ. IPR അല്ലെങ്കില്‍ ബിസിനസ് മാനേജ്‌മെന്‍റില്‍ അറിവുള്ളവര്‍ക്ക് മുന്‍ഗണന.
ഇന്‍റര്‍വ്യൂ തീയതി നവംബര്‍ 17. പ്രായം: രണ്ട് തസ്‌തികകളിലേക്കും പുരുഷന്മാര്‍ക്ക് 18-40. സ്‌ത്രീകള്‍ക്ക് 18-45. 2009 ഡിസംബര്‍ 31 അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്.
ഫെലോഷിപ്പ്: 17,000 രൂപ. ഇന്‍റര്‍വ്യൂ സ്ഥലം: സി പി സി ആര്‍ ഐ, കാസര്‍കോഡ്, സമയം 9.30.