ആ നാളുകള്‍ ഇനിവരുമോ?:

Webdunia
FILEFILE
മാനത്ത് പട്ടം പറന്നു കളിക്കുന്നത് കാണുമ്പോള്‍ ഇപ്പോഴും ഞാന്‍ ഓണത്തെക്കുറിച്ചോര്‍മ്മിക്കും. അപ്പോള്‍ ഞാനൊരു കുട്ടിയാകും. ചെറുപ്പത്തില്‍ പട്ടം പറപ്പിക്കുന്നത് ഒരു ത്രില്‍ തന്നെയായിരുന്നു. അവധിക്കാലമായതുകൊണ്ട് കൂട്ടുകാരെല്ലാം കാണും.

ഓണം അന്നെനിക്ക് ഉത്സവം തന്നെയായിരുന്നു. പിന്നെ നെടുമുടിവേണുമായുള്ള കൂട്ടുകെട്ട് തുടങ്ങിയതോടെ ഓണത്തിന് വേണുവേട്ടന്‍റെ വീട്ടില്‍ ഓണമുണ്ണാന്‍ പോകാന്‍ തുടങ്ങി...അടപ്രഥമന്‍ കൂട്ടി... ആകെ കുശാല്‍... ഇപ്പോള്‍ ഓണത്തിന് എന്തൊക്കെ കഴിച്ചാലും പഴയ രുചിയില്ല. അതില്‍ ദുഃഖമുണ്ട്.

എന്‍റെ ഓണസങ്കല്‍പം നല്ലൊരു നാളെയെക്കുറിച്ചാണ് മഹാബലിയുടെ നാളുകള്‍. അതിനി മടങ്ങിവരുമോ?