കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും, ക്രിസ്പി ഫിഷ് ഫിംഗർ ഫ്രൈ !

Webdunia
വ്യാഴം, 8 നവം‌ബര്‍ 2018 (19:31 IST)
ഫിഷ ഫിംഗർ ഫ്രൈ എന്ന് കേൾക്കുമ്പോൾ വലിയ ബുദ്ധിമുട്ടണെന്നായിരിക്കും എല്ലാരുടെയും ധാരണ. എന്നാൽ വളരെ എളുപ്പത്തിൽ വീട്ടിൽതന്നെ ഉണ്ടാക്കാവുന്ന ഒരു വിഭവമാണിത്
 
ഫിഷ ഫിംഗർ ഫ്രൈ ഉണ്ടാക്കാൻ വേണ്ട ചേരുവകള്‍
 
മുള്ളില്ലാത്ത മീന്‍ - 400 ഗ്രാം
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് - മൂന്ന് ടീസ്പൂണ്‍
വിനാഗിരി - മൂന്ന് ടീസ്പൂണ്‍
നാരങ്ങാനീര് -ഒരു ടീസ്പൂണ്‍
പച്ചമുളക് അരച്ചത് - ഒരു ടീസ്പൂണ്‍
റൊട്ടിപ്പൊടി -3 കപ്പ്
ഉപ്പ് - ആവശ്യത്തിന്
സോയാസോസ് - 2 ടീസ്പൂണ്‍
മൈദ - ഒരു കപ്പ്
എണ്ണ വറുക്കാന്‍ -ആവശ്യത്തിന്
 
ഇനി ഫിഷ് ഫിംഗർ ഫ്രൈ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം 
 
മീൻ നിളത്തിൽ മുറിച്ച് വക്കുക. ശേഷം വിനിഗര്‍, നാരങ്ങാനീര്, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരച്ചത് സോയസോസ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത മിശ്രിതത്തിൽ മുറിച്ചുവച്ച മീൻ കഷ്ണങ്ങൾ അരമണിക്കൂർ നേരം മുക്കി വക്കുക.
 
ഒരു പാനിൽ എണ്ണ ചൂടാക്കാൻ വക്കണം. ശേഷം മിശ്രിതത്തിൽ നിന്നും മീൻ കഷ്ണങ്ങൾ ഓരോന്നായി എടുത്ത് മൈദപ്പൊടിയിൽ മുക്കിയ ശേഷം റൊട്ടിപ്പൊടിയിൽ പിരട്ടി എണ്ണയിൽ വറുത്തെടുക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article