ചർമത്തിൽ എന്നും യുവത്വം നിലനിൽക്കും, നിസാരം എന്ന് തോന്നുന്ന ഈ ഒറ്റവിദ്യ ചെയ്താൽ

വ്യാഴം, 8 നവം‌ബര്‍ 2018 (16:34 IST)
ചർമ സംരക്ഷണത്തിന് എന്തെല്ലാം മാർഗങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മൾ. ശരീരത്തിലാകെ യൌവ്വനം നില നിർത്താൻ ആ മാർഗങ്ങൾ എല്ലാം പ്രയോചനകരമാണോ ? എങ്കിൽ അങ്ങനെ ഒരു മാർഗം ഉണ്ട്. കേൽക്കുമ്പോൾ നമുക്ക് നിസാരം എന്ന് തോന്നിയേക്കും. കുളിക്കുന്ന വെള്ളത്തിൽ ഉപ്പ് ചേർക്കുക എന്നതാണ് വിദ്യ.
 
നിസാരമായി കാണേണ്ട ഈ മാർഗത്തെ, ചർമ സംരക്ഷണത്തിന് ഇത് അത്രമേൽ ഗുണകരമാണ്. നമ്മുടെ പൂർവികർ ഉപ്പിനെ ആരാധിച്ചിരുന്നത്. എണ്ണമില്ലാത്ത ഉപ്പിന്റെ ഗുണങ്ങൾകൊണ്ടാവാം. ഉപ്പിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, കാത്സ്യം, ബ്രോമൈഡ്, സോഡിയം, പൊട്ടാസ്യം എന്നീ ധാതുക്കൾ ചർമ സംരക്ഷണത്തിന് ഏറെ സഹായകരമാണ്.
 
ചർമ സുഷിരങ്ങളിൽ അടിഞ്ഞിരിക്കുന്ന അഴുക്കിനെയും മൃതകോശങ്ങളെയും നീക്കംചെയ്യാൻ ഉത് സഹായിക്കും. ചർമത്തിലെയും മുഖത്തെയും അമിതമായ എണ്ണമയത്തെ ഇത് ഇല്ലാതാക്കുന്നതോടെ മുഖക്കുരു ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരം കാണാനാകും. 
 
അണുക്കളെ കൊല്ലാൻ ഉപ്പിനുള്ള കഴിവിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലോ. ശരീരത്തിലെ വിഷാംശത്തെയും ഇത് നീക്കം ചെയ്യും. ശരീരത്തിൽ ഈർപ്പം നിലനിർത്തുന്നതിനും ഉപ്പ് വെള്ളത്തിൽ കുളിക്കുന്നതിലൂടെ സാധിക്കും. ശരീര വേദന അകറ്റുന്നതിന് ഏറ്റവും നല്ല മാർഗമാണ് ചെറുചൂടുള്ള ഉപ്പുവെള്ളത്തിൽ കുളിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍