വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

അഭിറാം മനോഹർ

വ്യാഴം, 1 മെയ് 2025 (19:56 IST)
വേനല്‍ക്കാലത്ത് ത്വക്കിന്റെ ഈര്‍പ്പം നഷ്ടപ്പെടുന്നത് ഒരു പ്രധാന പ്രശ്‌നമാണ്. ചൂടും വിയര്‍പ്പും കൊണ്ട് ത്വക്ക് വരണ്ടുപോകുമ്പോള്‍, പെട്രോളിയം ജെല്ലി (വാസലിന്‍) പോലെയുള്ള സാധാരണ ഉല്‍പ്പന്നങ്ങള്‍ രക്ഷാകവചമായി മാറാം. എന്നാല്‍ ഇത് എത്രത്തോളം ഫലപ്രദവും സുരക്ഷിതവുമാണ്? നോക്കാം.
 
പെട്രോളിയം ജെല്ലി എന്താണ്?
 
ക്രൂഡ് ഓയില്‍ (പെട്രോളിയം) ശുദ്ധീകരിച്ച് ഉണ്ടാക്കുന്ന ഒരു സെമി-സോളിഡ് പദാര്‍ത്ഥമാണ് പെട്രോളിയം ജെലി. 150 വര്‍ഷത്തോളമായി ചര്‍മ്മ സംരക്ഷണത്തിനായി ഇത് ലോകമെമ്പാടും ഉപയോഗിക്കുന്നു.
 
 
ചര്‍മ്മത്തിലെ ഈര്‍പ്പം പിടിച്ചുനിര്‍ത്തല്‍ പെട്രോളിയം ജെല്ലി സഹായിക്കുന്നു. ത്വക്കിന്റെ പ്രകൃതിദത്തമായ ഈര്‍പ്പം നഷ്ടപ്പെടാതെ സൂക്ഷിക്കുകയാണ് ജെല്ലി ചെയ്യുന്നത്. പെട്രോളിയം ജെല്ലിഒരു 'ഓക്ലൂസിവ് ബാരിയര്‍' ഉണ്ടാക്കി ജലാംശം നഷ്ടപ്പെടുന്നത് കുറയ്ക്കുന്നു.
 
 
ജെല്ലി കാല്‍മുട്ട്, കാല്‍പ്പടം, കൈവിരലുകള്‍ തുടങ്ങിയ വരണ്ട ഭാഗങ്ങളില്‍ പുരട്ടി  വിള്ളലുകള്‍ കുറയ്ക്കാനാകും. കൂടാതെ വേനലില്‍ ചുണ്ടുകള്‍ പൊട്ടുന്ന ചുണ്ടുകളുടെ സംരക്ഷണത്തിനും ഇത് ഉപകാരപ്രദമാണ്. സുഷിരങ്ങളിലേക്ക് ആഴ്ന്നുചെല്ലാത്തതിനാല്‍ (നോണ്‍-കൊമഡോജെനിക്) ചര്‍മ്മത്തിന് ദോഷം ചെയ്യാതെ സുരക്ഷിതമായി ഉപയോഗിക്കാം എന്ന ഗുണവുമുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍