കുട്ടികളുടെ ആരോഗ്യത്തിന് ഈ ചെടി വീട്ടിൽ നട്ടുപിടിപ്പിച്ചിരിക്കണം !

വ്യാഴം, 8 നവം‌ബര്‍ 2018 (18:30 IST)
കുട്ടികളുടെ നല്ല ആരോഗ്യം ലക്ഷ്യമിട്ട് മുൻപ് നമ്മൾ വീടുകളിൽ നട്ടുവളർത്തിയിരുന്ന ചെടിയാണ് പനിക്കൂർക്ക. കുട്ടികൾക്ക് ഇതൊരു മൃതസഞ്ജീവനി ആണെന്നുപറഞ്ഞാലും  തെറ്റില്ല. അത്രക്കധികം ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും പനിക്കൂർക്കക്ക്. 
 
കുട്ടികളെ കുളപ്പിക്കുന്ന വെള്ളത്തില്‍ അൽ‌പം പനിക്കൂർക്കയുടെ നീര് ചേർത്താൽ നിർക്കെട്ട് പനി തുടങ്ങിയ അസുഖങ്ങൾ കുട്ടികൾക്ക് വരാതെ സംരക്ഷിക്കും. കുട്ടികളിലെ ചുമക്കും നല്ലൊരു പരിഹാരമാണ് പനിക്കൂർക്ക. പനിക്കൂർക്കയുടെ നീരിൽ കൽക്കണ്ടം ചേർത്ത് കുട്ടികൾക്ക് നൽകിയാൽ ചുമക്ക് ആശ്വാസം ലഭിക്കും.
 
ആവിപിടിക്കുമ്പോൾ ചേർക്കാവുന്ന ഇത്തമമായ ഒരു ഔഷധമാണ് പനിക്കുർക്ക, തൊണ്ടവേദന, പനി, നിർക്കെട്ട് എന്നിവക്ക് ഇതിലൂടെ പരിഹാരം കാണാനാകും. ഗ്രഹണി രോഗത്തിനും പനിക്കൂർക്ക നല്ല മരുന്നാണ്. ഭക്ഷണത്തിന്റെ കൂടെ പനികൂർക്കയുടെ ഇല അൽ‌പാ‍ൽ‌പമായി കഴിക്കുന്നതിലൂടെ ഗ്രഹണിരോഗത്തിന് പരിഹാരം കാണും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍