ബീഫ് വരട്ടിയത്‌

Webdunia
വെള്ളി, 23 ഓഗസ്റ്റ് 2013 (16:33 IST)
മാട്ടിറച്ച് വരട്ടിയത്, ചൈനീസും കോണ്ടിനെന്‍റലും ഒന്നും മാറ്റിമറിക്കാത്ത തനതായ രുചി ഇതാ മാട്ടിറച്ചി വരട്ടിയത്.

ചേര്‍ക്കേണ്ട ഇനങ്ങള്‍

മാട്ടിറച്ചി - അര കിലോ
തൈര്‌ - 1 കപ്പ്‌
ഉപ്പ്‌ - പാകത്തിന്‌
മഞ്ഞള്‍പ്പൊടി - 11/2 ടീ സ്പൂണ്‍
എണ്ണ - 1/2 കപ്പ്‌
ഏലയ്ക്ക - രണ്ടെണ്ണം
ഗ്രാമ്പു - രണ്ടെണ്ണം
കറുവാപ്പട്ട - ഒരിഞ്ച്‌ കഷണം
കറുവായില - ഒന്ന്‌
കുരുമുളക്‌ - പത്ത്‌ എണ്ണം
സവാള കൊത്തിയരിഞ്ഞത്‌ - 1 കപ്പ്‌
ഇഞ്ചി അരച്ചത്‌ - 1 ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത്‌ - 2 ടീസ്പൂണ്‍
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
ജീരകം പൊടിച്ചത്‌ - 2 ടീസ്പൂണ്‍
മുളക്പൊടി - 2 ടീസ്പൂണ്‍
തക്കാളി അരിഞ്ഞത്‌ - 2 ടീസ്പൂണ്‍

പാകം ചെയ്യേണ്ട വിധം

ആട്ടിറച്ചിക്കഷണങ്ങള്‍ തൈരും ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി 30 മിനിറ്റ്‌ വയ്ക്കുക. നാലാമത്തെ ചേരുവ വറുത്ത്‌ പൊടിച്ച്‌ മാറ്റി വയ്ക്കുക. എണ്ണ ചൂടാക്കി കൊത്തിയരിഞ്ഞ സവാള ചേര്‍ത്തു വഴറ്റുക. 10 മിനിറ്റിനു ശേഷം ആറാമത്തെ ചേരുവ തക്കാളിയും ചേര്‍ത്ത്‌ വഴറ്റുക. എണ്ണ തെളിയുമ്പോള്‍ പുരട്ടി വച്ചിരിക്കുന്ന ആട്ടിറച്ചി ചേര്‍ത്ത്‌ പാത്രം അടച്ചു വച്ച്‌ വേവിക്കുക. ഇടയ്ക്ക്‌ അല്‍പം വെള്ളം ചേര്‍ക്കാം. കറി തീരെ വരണ്ടു പോകരുത്‌. നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന മസാല കാല്‍ ടീസ്പൂണ്‍ വിതറി ചൂടോടെ വിളമ്പാം.