എണ്ണയില്‍ വറുത്തതും കലോറി കൂടുതലുള്ളതുമായ ഭക്ഷണ സാധനങ്ങള്‍ ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകുന്നു. ശരീരഭാരം നിയന്ത്രിക്കാന്‍ ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. താഴെ പറയുന്ന എട്ട് ഭക്ഷണ സാധനങ്ങള്‍ അതിവേഗം പൊണ്ണത്തടിയിലേക്ക് നയിക്കുന്നതാണ്.
ഒരു പാക്കറ്റ് പൊട്ടാറ്റോ ചിപ്സില്‍ 30 മുതല്‍ 40 ഗ്രാം വരെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്
ജിലേബി, രസഗുള, ഗുലാബ് ജാമുന്‍ തുടങ്ങിയ ഇന്ത്യന്‍ സ്വീറ്റ്സില്‍ അമിതമായ കലോറി അടങ്ങിയിരിക്കുന്നു. ഇത് കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു
ഹൈഡ്രോ ജെനേറ്റഡ് കൊഴുപ്പ് അടങ്ങിയ ബേക്കറി പലഹാരങ്ങള്‍ അമിതമായി കഴിക്കരുത്
പൂരിത കൊഴുപ്പ്, കലോറി എന്നിവ അമിതമായി ശരീരത്തിലേക്ക് എത്തിക്കുന്ന ഭക്ഷണമാണ് ബര്‍ഗര്‍
ചോക്ലേറ്റുകളില്‍ അമിതമായ കൊഴുപ്പും കലോറിയും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്
കോള പോലുള്ള കാര്‍ബോണേറ്റഡ് പാനീയങ്ങളില്‍ പഞ്ചസാര, കഫീന്‍, ഫോസ്ഫാറ്റ്സ് എന്നിവ അടങ്ങിയിരിക്കുന്നു
നിരവധി ഫ്ളേവര്‍സും പ്രിസര്‍വേറ്റിവ്സും അടങ്ങിയിരിക്കുന്ന ഐസ് ക്രീം ശരീരത്തിലെ കൊഴുപ്പ് വര്‍ധിപ്പിക്കുന്നു
നിലവാരം കുറഞ്ഞ എണ്ണയില്‍ പാകം ചെയ്യുന്ന തട്ടുകട ഭക്ഷണ സാധനങ്ങള്‍ ശരീരഭാരം കൂട്ടുന്നതിനൊപ്പം ഹൃദയത്തെയും പ്രതികൂലമായി ബാധിക്കും