‘അമ്മയോ, ആരുടെ അമ്മ, ഭാര്യയായാലേ അമ്മയാകൂ’- അമൃതാനന്ദമയിക്കെതിരെ ആക്ഷേപപ്രവാഹം

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2017 (11:49 IST)
മുസ്ലിം മതപ്രബോധനമെന്ന പേരില്‍ ഭാരത സംസ്കാരത്തെയും മറ്റുമതങ്ങളെയും അധിക്ഷേപിക്കുന്നവര്‍, ഇവിടെ കേരളത്തിലും കൂടിവരുന്നു എന്ന് പറഞ്ഞ് ടി ജി മോഹന്‍ദാസ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോ വൈറലാകുന്നു. മാതാ അമൃതാനന്ദമയിയെ ആക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ച മുജാഹിദ് ബാലുശേരിയുടെ പ്രസംഗമാ‍ണ് ടി ജി മോഹന്‍ദാസ് ഷെയര്‍ ചെയ്തത്. 
 
ഒരു പ്രമുഖ ചാനലില്‍ അവതരിപ്പിച്ച ‘ബാക്കിപത്രം’ എന്ന പരിപാടിയുടെ ഒരു വീഡിയോ ആണ് ടി ജി മോഹന്‍ ദാസ് ഷെയര്‍ ചെയ്തത്. ടി ജി മോഹന്‍ദാസ് തന്നെയാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. കേരളത്തിലുട നീളം മതപ്രഭാഷണങ്ങള്‍ നടത്തുന്ന ആളാണ് മുജാഹിദ് ബാലുശ്ശേരി.
 
ഇന്നലെ മാതാ അമൃതാനന്ദമയിയുടെ അമ്പത്തിയെട്ടാം പിറന്നാളായിരുന്നു. ആരുടെ അമ്മ, അറിയില്ല, ആരുടെ അമ്മയാണ് അവര്‍. അറിയില്ല. ഭാര്യയായാലേ അമ്മയാകൂ. മാതാ അമതൃതാനന്ദമയിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് മുജാഹിദ് ബാലുശേരി നടത്തി പരാമര്‍ശങ്ങളാണ് വൈറലായിരിക്കുന്നത്.
 
മുജാഹിദീൻ ബാലുശേരിയുടെ പഴയൊരു പ്രസംഗമാണ് ടി ജി മോഹന്‍ദാസ് കീറിമുറിക്കുന്നത്. അമൃതാനന്ദമയിയുടെ അടുത്തെത്തിയ കേന്ദ്രമന്ത്രിമാരെയും ഒ രാജഗോപാലിനെയും എം പി വീരേന്ദ്രകുമാറിനെയുമെല്ലാം മുജാഹിദ് ബാലുശ്ശേരി കണക്കിന് കളിയാക്കിയിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article