തട്ടിക്കൊണ്ടുപോയതിന് ശേഷം ഒന്നര പവന്റെ മാലയും ഒരു പവന്റെ അരഞ്ഞാണവും കവര്‍ന്ന് കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. ചെറിയനാട് പഞ്ചായത്തിലെ കൊല്ലകടവ് സര്‍ക്കാര്‍ മുഹമ്മദന്‍സ് ഹൈസ്കൂളിനു സമീപത്തുള്ള തടത്തില്‍ അനീഷിന്റെയും അന്‍സീനയുടെയും മകനാണ് അമാന്‍. വീടിന് നൂറു കിലോമീറ്റര്‍ അകലെയായി കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവമായി ബന്ധപ്പെട്ട് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.