സ്റ്റാലിന്‍ പനീര്‍സെല്‍‌വത്തിനൊപ്പം, ശശികലയ്ക്ക് മറുപടി പറഞ്ഞ് സ്വന്തം വിലകളയാനില്ലെന്നും സ്റ്റാലിന്‍

Webdunia
വെള്ളി, 10 ഫെബ്രുവരി 2017 (20:59 IST)
പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രി പനീര്‍‌സെല്‍‌വത്തിനൊപ്പം. തന്‍റെ പിന്തുണ പനീര്‍സെ‌ല്‍‌വത്തിനാണെന്ന് സ്റ്റാലിന്‍ ഗവര്‍ണറെ അറിയിച്ചു എന്നാണ് വിവരം. പനീര്‍സെല്‍‌വം നല്ല ഭരണാധികാരിയാണെന്നും തമിഴ്നാട്ടില്‍ ഭരണ പ്രതിസന്ധി ഒഴിവാക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും സ്റ്റാലിന്‍ ഗവര്‍ണറെ അറിയിച്ചു.
 
തമിഴ്നാട്ടില്‍ വിശ്വാസവോട്ടെടുപ്പ് വേണമെന്നാണ് സ്റ്റാലിന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടത്. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ഡി എം കെ പനീര്‍സെല്‍‌വത്തെ പിന്തുണയ്ക്കുമെന്ന് ഉറപ്പാണ്.
 
അതേസമയം, ജയലളിത വളര്‍ത്തിയ പാര്‍ട്ടിയാണ് അണ്ണാ ഡി എം കെയെന്നും അത് തകര്‍ക്കാന്‍ ശശികലയെ അനുവദിക്കില്ലെന്നും പനീര്‍സെല്‍‌വം പറഞ്ഞു. കുടുംബവാഴ്ചയ്ക്ക് പാര്‍ട്ടിയെ വിട്ടുകൊടുക്കില്ലെന്നും ശശികലയെ ജനം തള്ളിക്കളയുമെന്നും പനീര്‍സെല്‍‌വം വ്യക്തമാക്കി.
Next Article