ഒപിഎസിന്റെ തന്ത്രത്തില്‍ ഗവര്‍ണറും മയങ്ങി; തമിഴ്‌നാട്ടില്‍ കേന്ദ്ര സേനയിറങ്ങിയേക്കും!

Webdunia
വെള്ളി, 10 ഫെബ്രുവരി 2017 (20:00 IST)
ഭ​ര​ണ​പ്ര​തി​സ​ന്ധിയും അനിശ്ചിതത്വവും തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഗ​വ​ർ​ണ​ർ വിദ്യാസാഗര്‍ റാവു കേ​ന്ദ്ര​സേ​ന​യെ വി​ളി​ച്ചേ​ക്കുമെന്ന് റിപ്പോര്‍ട്ട്. കേ​ന്ദ്ര സേ​ന​യു​ടെ സ​ഹാ​യം
ആ​വ​ശ്യ​പ്പെ​ടാ​ൻ കാ​വ​ൽ മു​ഖ്യ​മ​ന്ത്രി ഒ ​പ​നീര്‍​സെ​ൽ​വ​ത്തോ​ട് ഗ​വ​ർ​ണ​ർ വിദ്യാസാഗര്‍ റാവു
ആ​വ​ശ്യ​പ്പെ​ട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പിന്തുണ ഉറപ്പ് വരുത്തുന്നതിനും കൂറ് മാറുന്നത് തടയുന്നതിനുമായി എം​എ​ൽ​എ​മാ​രെ ശശികല നടരാജന്‍ ത​ട​വി​ലാ​ക്കി​യെ​ന്ന പ​രാ​തി​യെത്തുടര്‍ന്നാണ് നടപടി. അതേസമയം, തങ്ങളെ ആരും തടഞ്ഞുവച്ചിട്ടില്ലെന്നു വ്യക്തമാക്കി അണ്ണാ ഡിഎംകെ എംഎൽഎമാർ രാവിലെ മാധ്യമങ്ങൾക്കു മുന്നിലെത്തി.

ആരുടെയും ഭീഷണിക്കും സമ്മർദത്തിനും വഴങ്ങിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരവും സ്വന്തം ചെലവിലുമാണ് മഹാബലിപുരത്തെ റിസോർട്ടിൽ താമസിക്കുന്നത്. ഇവിടെ 98 എംഎൽഎമാരാണ് ഉള്ളത്. ബാക്കിയുള്ളവർ ചെന്നൈയിലുണ്ട്. ഇവിടെ ആരും ഉപവസിക്കുന്നില്ലെന്നും ശശികലയോട് അടുപ്പമുള്ള അഞ്ച് എംഎൽഎമാർ വ്യക്തമാക്കി.

സംസ്ഥാനത്തെ എംഎല്‍എമാര്‍ എവിടെയെന്ന് മദ്രാസ് ഹൈക്കോടതി രാവിലെ ചോദിച്ചിരുന്നു. എംഎല്‍എമാരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍‌കാന്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. എന്നാല്‍, എംഎല്‍എമാര്‍ സുരക്ഷിതരാണെന്ന് ശശികല പക്ഷം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എംഎൽമാരെ താമസിപ്പിച്ചിരിക്കുന്ന റിസോർട്ടുകൾക്കു മുന്നിൽ പ്രവർത്തകരുടെ വലിയ സംഘമാണുള്ളത്. മാധ്യമപ്രവർത്തകരെയോ മറ്റുള്ളവരെയോ അകത്തേക്ക് പ്രവേശിക്കാനും അനുവദിച്ചില്ല. പ്രവർത്തകരുടെ നിയന്ത്രണത്തിലാണ് റിസോർട്ട്.
Next Article