വിഷം അടങ്ങിയ കോള കൈയ്യില്‍ പിടിച്ച് സെല്‍ഫിയെടുത്തതിന് ശേഷം അതേ കോള കുടിച്ച് യുവതികള്‍ ആത്മഹത്യ ചെയ്തു. നാടിനെ മൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത് മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലാണ്. ഇന്‍ഡോറിലെ വിജയ് നഗറില്‍ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന രചന, കാറ്ററിംഗ് സെന്ററില്‍ ജോലി ചെയ്യുന്ന തന്‍വി എന്നിവരെയാണ് റൂമില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
രണ്ട് ദിവസമായി രചനയെ കാണാത്തത്തിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് യുവതികള്‍ മരിച്ചകാര്യം അറിയുന്നത്. യുവതികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. ഇരുകരും മരിച്ച് കിടന്ന സ്ഥലത്ത് നിന്ന് പാതി മുറിച്ച കേക്കും കോള കുപ്പിയും ആത്മഹത്യ കുറിപ്പും കിട്ടിയിട്ടുണ്ട്.
അവസാന നിമിഷങ്ങള്‍ കേക്ക് മുറിച്ച് ആഘോഷിച്ചതിന് ശേഷം വിഷം ചേര്‍ത്ത കോള കഴിച്ച് ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇരുവരുടേയും മൊബൈല്‍ ഫോര്‍മാറ്റ് ചെയ്ത നിലയിലാണുള്ളത്. വിഷം അടങ്ങിയ കോള കുടിക്കുന്നതിന്‍ തൊട്ട് മുന്‍പുള്ള സെല്‍ഫി മാത്രമാണ് ഫോണില്‍ നിന്നും കണ്ടെത്താനായത്. രണ്ട് പേരും തങ്ങളുടെ കുടുംബത്തിനായി വെവ്വേറെ ആത്മഹത്യ കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്.