പെണ്‍കുട്ടി എഴുതിയ ആത്മഹത്യക്കുറിപ്പു ലഭിക്കുംവരെ എന്തിന് ഇത് ചെയ്തു എന്ന ഞെട്ടലിലായിരുന്നു മാതാപിതാക്കള്‍. ബെഞ്ചിലും, യൂണിഫോമിലും ആര്‍ത്തവ രക്തമുണ്ടെന്ന് സുഹൃത്തുക്കള്‍ തന്നോട് പറഞ്ഞപ്പോള്‍ വിശ്രമമുറിയിലേക്ക് പോകാന്‍ ടീച്ചറോട് അനുമതി ചോദിച്ചെന്നാണ് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.
എന്നാല്‍ സഹപാഠികളുടെ മുമ്പില്‍വെച്ച് ടീച്ചര്‍ തന്നെ ശകാരിച്ചെന്നും പാഡ് പോലും ശരിയ്ക്കുവെയ്ക്കാന്‍ അറിയില്ലേയെന്നു പറഞ്ഞ് ചീത്തവിളിച്ചെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. പിന്നീട് തന്നെ പ്രിന്‍സിപ്പലിന്റെ അരികിലേക്ക് വിട്ടെന്നും അദ്ദേഹവും തന്നെ ശകാരിച്ചെന്നും പെണ്‍കുട്ടി പറയുന്നു. സംഭവത്തില്‍ നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് സ്കൂളിന് മുന്നില്‍ പ്രതിഷേധിച്ചു.