അറ്റ്ലിയുടെ സംവിധാനത്തിൽ വിജയ് നായകനായ മെർസൽ തിയേറ്ററുകളിൽ മുന്നേറുകയാണ്. തമിഴ്നാട്ടിലെ ഏറ്റവും മികച്ച വിജയ ചിത്രമെന്ന നിലയിലേക്ക് മെർസൽ കുതിക്കുകയാണ്. ലോകവ്യാപകമായി ചിത്രം ഇതിനോടകം 200 കോടി നേടിയെന്നാണ് റിപ്പോർട്ട്.
എന്നാൽ, മെർസലിന്റെ ബോക്സ് ഓഫീസ് കളക്ഷനുകൾ വെറും തള്ള് മാത്രമാണെന്നും ഒറിജിനൽ കളക്ഷൻ റിപ്പോർട്ട് ഇതല്ലെന്നും വിതരണക്കാരൻ പറയുന്നു. ചെന്നൈയിലെ പ്രമുഖ വിതരണക്കാരനായ അഭിരാമി രാമനാഥനാണ് മെര്‍സലിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
സിനിമ ഗംഭീര വിജയമാണെന്ന് ധരിപ്പിച്ച് തിയേറ്ററിലേക്ക് ആളെ കൂട്ടനാണ് ഇത്തരത്തിൽ പ്രചരണം നടത്തുന്നതെന്നും ഇയാൾ പറയുന്നു. ബോക്സ് ഓഫീസ് കണക്കുകള്‍ ആര്‍ക്കും ചോദ്യം ചെയ്യാന്‍ എളുപ്പമല്ല. കാരണം കൃത്യമായ തെളിവ് നല്കാന് സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.