മുപ്പത് പുരുഷന്മാര്‍ അഞ്ച് മാസം ബലാത്സംഗം ചെയ്തു, ചിലദിവസങ്ങളില്‍ പട്ടിണിയായിരുന്നു, എന്നിട്ടും വെറുതേ വിട്ടില്ല - പരാതിയുമായി 22കാരി

Webdunia
ചൊവ്വ, 15 ഓഗസ്റ്റ് 2017 (10:12 IST)
മുപ്പതോളം പുരുഷന്മാര്‍ അഞ്ചു മാസം തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി 22കാരി രംഗത്ത്. നേപ്പാള്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വേശ്യാലയത്തിന് വില്‍ക്കപ്പെട്ട യുവതിയെ അഞ്ചു മാസത്തിനിടെ മുപ്പതോളം പേരര്‍ ബലാത്സംഗം ചെയ്തതായാണ് ദില്ലി പോലീസിന് ലഭിച്ചിരിക്കുന്ന പരാതി.
 
പരിചയത്തില്‍ ഉള്ള ഒരു നേപ്പാള്‍ സ്വദേശിനിയായ സ്ത്രീ ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് തന്നെ ചതിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. ഈ സ്ത്രീ വേശ്യാലയത്തിലേക്ക് തന്നെ വില്‍ക്കുകയായിരുന്നു. ദിവസങ്ങളോളം പട്ടിണിക്കിട്ടാണ് പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. പിന്നീട് മുപ്പതോളം പേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാര്‍ നിര്‍ബന്ധിക്കുകയായിരുന്നു. 
 
വേശ്യാലയം റെയ്ഡ് ചെയ്യപ്പെട്ടേക്കുമെന്ന് കഴിഞ്ഞദിവസം സൂചന ലഭിച്ച സമയത്ത് എല്ലാവരേയും സ്ഥലത്ത് നിന്നും നീക്കുന്നതിനിടയിലാണ് യുവതി രക്ഷപെട്ടത്. ഇവര്‍ പിന്നീട് ദില്ലിയിലുള്ള ചില സുഹൃത്തുക്കള്‍ മുഖേനെ ഒരു എജന്‍സിയുമായി ബന്ധപ്പെടുകയും വനിതാ കമ്മീഷിനില്‍ അഭയം തേടുകയുമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article