നിരക്ഷരരായ സ്ത്രീകള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുമെന്ന് കിരണ്‍ ബേദി

Webdunia
വെള്ളി, 13 മെയ് 2016 (14:50 IST)
നിരക്ഷരരായ സ്ത്രീകള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുമെന്ന് മുന്‍ ഐ പി എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി. ജോലിയില്ലാത്ത സ്ത്രീകള്‍ മുഴുവന്‍ സമയവും വീട്ടില്‍ തന്നെയാണ്. അവര്‍ക്ക് അഭിപ്രായ സ്വാതന്ത്യമില്ല. ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ക്ക് പക്വതയും സ്വാതന്ത്ര്യ ബോധവും ഉണ്ടാകുമെന്നും ബേദി വ്യക്തമാക്കി. സര്‍വ്വേ പ്രകാരമാണ് തന്റെ അഭിപ്രായമെന്നും ബേദി വ്യക്തമാക്കി.
 
വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകളില്‍ നല്‍കുന്ന സംവരണത്തെ എതിര്‍ത്ത ബേദി, ഇത്തരം കോഴ്സുകള്‍ക്ക് എത്തുന്നത് കഴിവ് കുറഞ്ഞവരാണെന്നും കുറ്റപ്പെടുത്തി. ഇത്തരത്തില്‍ ഉള്ളവര്‍ സംവരണത്തിന്റെ അടിസ്ഥാനത്തിലാണ് എഞ്ചിനീയറിംഗ് കോഴ്‌സ് പഠിക്കാനെത്തുന്നത്. അര്‍ഹരായവര്‍ ഇവരെ  കാര്യങ്ങള്‍ പഠിപ്പിച്ചെടുക്കണമെന്നും കിരണ്‍ ബേദി പറഞ്ഞു.
 
ഡല്‍ഹിയില്‍ അഹമ്മദാബാദിലെ കോളേജ് വിദ്യാര്‍ത്ഥികളുമായി വ്യാഴാഴ്ച്ച നടത്തിയ ചര്‍ച്ചയിലാണ് സംവരണ തത്വങ്ങളെ വിമര്‍ശിക്കുന്ന പ്രസ്താവന കിരണ്‍ ബേദി നടത്തിയത്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article