നാസിക്കില്‍ ക്ഷേത്ര ദര്‍ശനം നടത്തിയതിനു തൃപ്തി ദേശായിക്കു നേരെ അക്രമണം

Webdunia
വെള്ളി, 27 മെയ് 2016 (13:20 IST)
ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ അക്രമണം. നാസിക്കിലെ കപാലീശ്വര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ഇവര്‍ ദര്‍ശനം നടത്തിയിരുന്നു. ഇതിനെതുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ വ്യക്തമായ കണക്കുകൂട്ടലോടെയാണ് തനിക്കെതിരെ ആക്രമണം നടന്നതെന്ന് അവര്‍ വ്യക്തമാക്കി. നാസിക്കിലെ ആശുപത്രിയില്‍ ചികിത്സയിലാണ് തൃപ്തി ദേശായി.
 
ക്ഷേത്ര ദര്‍ശനം നടത്തിയതിനു ക്ഷേത്രത്തിനു സമീപം താമസിക്കുന്നവരില്‍ ചില ആളുകള്‍ പ്രതിഷേധം രേഖപ്പെടുത്തുകയും യോഗം കൂടുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ഇതേ ക്ഷേത്രം സന്ദര്‍ശിക്കാനായി എത്തിയ ഇവരെ സമീപവാസികളും പൂജാരിമാരും ട്രസ്റ്റികളും ചേര്‍ന്ന് തടയുകയും മടക്കി അയക്കുകയും ചെയ്തിരുന്നതായും തൃപ്തി ദേശായി വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article