കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ജിഷയെ മറന്നുവെന്ന് ബൃന്ദകാരാട്ട്. ജിഷയുടെ കൊലപാതകത്തില്‍ രാജ്യമൊന്നാകെ പ്രതികരിച്ചപ്പോള്‍ സോണിയ മൗനം പാലിച്ചുവെന്ന് ബൃന്ദ കരാട്ട് കുറ്റപ്പെടുത്തി.
കേസ് ശരിയായി അന്വേഷിക്കുന്നതില്‍ പൊലീസ് അനാസ്ഥ കാണിച്ചു. ജിഷയുടെ ഘാതകരെ കണ്ടെത്താനാകാത്തത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വീഴ്ചയാണ്. അന്വേഷണത്തില്‍ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാത്തത് നാണക്കേടുണ്ടാക്കുന്നതാണെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.
നിര്‍ഭയ ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മാപ്പ് പറയണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.