കാട്ടാനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാനുള്ള അതിസാഹസം യുവാവിനെയെത്തിച്ചത് ആശുപത്രിക്കിടക്കയില്‍

Webdunia
വ്യാഴം, 8 ജൂണ്‍ 2017 (12:52 IST)
സെല്‍ഫിഭ്രാന്തിന്റെ ഒട്ടനവധി വാര്‍ത്തകള്‍ നമ്മള്‍ സ്ഥിരമായി കേള്‍ക്കാറുണ്ട്. അതുപോലെ ഒരു സംഭവമാണ് ഭുവനേശ്വറിലെ ധെന്‍കനാല്‍ ജില്ലയില്‍നിന്നാണ് സെല്‍ഫിഭ്രാന്തിന്റെ പുതിയ വാര്‍ത്ത പുറത്തുവന്നത്. രണ്ടുദിവസമായി മേഖലയെ വിറപ്പിച്ചിരുന്ന കാട്ടാനയ്‌ക്കൊപ്പം നിന്ന് ഫോട്ടോ എടുത്ത് ഒന്ന് ആളാകാന്‍ ശ്രമിച്ചതായിരുന്നു ഈ യുവാവ്. 
 
ആനയുടെ പരമാവധി അടുത്തുനിന്ന് ചിത്രം മോബൈല്‍ ക്യാമറയില്‍ പകര്‍ത്താനുള്ള നായക്കിന്റെ ശ്രമം പാളുകയും. പ്രകോപിതനായ ആനയുടെ ആക്രമണത്തില്‍ നായക്കിന്റെ ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ് 
ബഹളം കേട്ടെത്തിയ മറ്റു ഗ്രാമവാസികള്‍ നായക്കിനെ ആനയുടെ ആക്രമണത്തില്‍നിന്നു രക്ഷിച്ച് സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലാക്കിയത്. പിന്നീട് മെച്ചപ്പെട്ട ചികിത്സയ്ക്കായി ഇയാളെ ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Next Article