കശ്മീരിന് വെല്ലുവിളിയായി ബെഡ്റൂം ജിഹാദികള്‍ !

Webdunia
ശനി, 3 ജൂണ്‍ 2017 (10:11 IST)
പലതരത്തിലുള്ള ഭീഷണികള്‍ നേരിടുന്ന ഇന്ത്യക്ക് ഇതാ മറ്റൊരു ഭീഷണി കൂടി. കശ്മീരി യുവാക്കളെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി സ്വാധീനിക്കുന്ന ബെഡ്റൂം ജിഹാദികളാണ് ഇപ്പോള്‍ ഭീഷണിയായിരിക്കുന്നത്.
 
കാശ്മീരിനകത്തും പുറത്തും കമ്പ്യൂട്ടറുകളും ടാബ് ലറ്റുകളും സ്മാർട്ട്ഫോണുകളും ഉപയോഗിച്ച് ജിഹാദി പ്രവര്‍ത്തനങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതാണ് ബെഡ്റൂം ജിഹാദികളുടെ പണി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ്, എന്നിവയിലൂടെ കശ്മീര്‍ താഴ്വരയില്‍ സംഘർഷമുണ്ടാക്കുകയാണ് ബെഡ്റൂം ജിഹാദികളുടെ ലക്ഷ്യം. 
 
വീടുകളിലും സൈബർ കഫേകളിലുമിരുന്നാണ് ജിഹാദി പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്നത്. കശ്മീര്‍ താഴ്വരയില്‍ സാമുദായിക സംഘർഷങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടി ഓരോ മതങ്ങളെയും ലക്ഷ്യം വച്ച് വ്യാജ വാർത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കുകയാണ് ജിഹാദികളുടെ ലക്ഷ്യം
 
എന്നാല്‍ ജൂൺ 29നാണ് 40 ദിവസം നീണ്ടുനിൽക്കുന്ന അമര്‍നാഥ് തീർത്ഥാടനം ആരംഭിക്കുന്നത് കൊണ്ട് ഇതിനെ പ്രതിരോധിക്കാന്‍ കാശ്മീര്‍ സുരക്ഷാസേന രംഗത്തെത്തിയിട്ടുണ്ട്. കശ്മീരിലെ രംഗ്യാദേവി എന്ന ഹിന്ദു ദേവിയുടെ ക്ഷേത്രത്തിന് സമീപത്തുള്ള തടാകത്തിന്‍റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് ഈ ലക്ഷ്യം വച്ചാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തടാകത്തിലെ വെള്ളത്തിന്റെ നിറം കറുപ്പായി മാറിയെന്നായിരുന്നു അഭ്യൂഹം.
Next Article