ഒരിക്കലും മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നില്ല, പലരും വിളിച്ച് ആശംസ അറിയിച്ചു: അല്‍‌ഫോന്‍സ് കണ്ണന്താനം

Webdunia
ഞായര്‍, 3 സെപ്‌റ്റംബര്‍ 2017 (10:08 IST)
ഒരിക്കലും കേന്ദ്രമന്ത്രിയാകുമെന്ന് കരുതിയില്ലെന്ന് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മന്ത്രിസഭയിലെ ആദ്യ മലയാളി മന്ത്രിയാണ് അല്‍ഫോണ്‍സ് കണ്ണന്താനം. ഇന്നലെ വൈകിട്ടായിരുന്നു ഇക്കാര്യം പാര്‍ട്ടി അറിയിച്ചത്.
 
മന്ത്രിസഭയില്‍ കേരളത്തിന്റെ വ്യക്താവായിരിക്കുമെന്നും ഒരിക്കലും മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏത് വകുപ്പ് കിട്ടിയാലും സന്തോഷമാണ്. സംസ്ഥാനത്തെ ബിജെപിയില്‍ നിന്നും പലരും വിളിച്ച് നല്ലത് വരട്ടെയെന്ന് ആശംസിച്ചു.ആരുമല്ലാത്ത തന്നെ മന്ത്രിയാക്കിയത് കേരള ജനതയ്ക്കുളള അംഗീകാരമായിട്ടാണ് കാണുന്നതെന്നും അല്‍ഫോണ്‍സ് കൂട്ടിച്ചേര്‍ത്തു.
 
മന്ത്രിയാകുന്നതിലൂടെ കേരളവും കേന്ദ്രവുമായി ഒരു ബന്ധം സ്ഥാപിക്കാമെന്നും കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ പത്തരയ്ക്കാണ് അല്‍ഫോണ്‍സ് കണ്ണന്താനം അടക്കം പുതിയ ഒന്‍പത് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article