കേന്ദ്രമന്ത്രിസഭ പുനസ്സംഘടനയുടെ ഭാഗമായി അഞ്ച് കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു. ജലവിഭവമന്ത്രി ഉമാഭാരതി, ചെറുകിട സംരംഭ വകുപ്പ് മന്ത്രി കല്‍രാജ് മിശ്ര, ഇതേ വകുപ്പിലെ സഹമന്ത്രി ഗിരിരാജ് സിങ്, കൃഷി മന്ത്രി രാധാമോഹന്‍ സിങ്, നൈപുണ്യ വികസനമന്ത്രി രാജീവ് പ്രതാപ് റൂഡി, ജലവിഭവ സഹമന്ത്രി സഞ്ജീവ് ബല്യന്‍ എന്നിവരാണ് രാജി വെച്ചത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേന്ദ്രമന്ത്രിസഭ പുനസ്സംഘടനയുടെ ഭാഗമായി കൂടുതല്‍ മന്ത്രിമാര്‍ രാജി വെച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നാളെ നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായിട്ടാണ് മന്ത്രിമാരുടെ ഈ കൂട്ടരാജി. പ്രതിരോധമന്ത്രാലയത്തിന്റെ അധികച്ചുമതലയുള്ള അരുണ്‍ ജെയ്റ്റ്‌ലിയെ ധനമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുമെന്നും സൂചനകള്‍ ഉണ്ട്.
രാജ്യ സഭാ എംപി സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എട്ടു മന്ത്രിമാരുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്നലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. നിതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുനൈറ്റഡ് എന്‍ഡിഎയുടെ ഭാഗമായതിനാല്‍ അവര്‍ക്കും പ്രാതിനിധ്യം കിട്ടുന്ന രീതിയിലായിരിക്കും അഴിച്ചുപണിയെന്ന് സൂചനയുണ്ട്. പുതിയ മന്ത്രിമാര്‍ എന്നു സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യത്തിലും വ്യക്തത വന്നിട്ടിട്ടില്ല.