നിറം മങ്ങിയതോ, എഴുത്തുള്ളതോ ആയ നോട്ടുകള്‍ ബാങ്ക് ശാഖകളില്‍ സ്വീകരിക്കണം എന്ന ഉത്തരവുമായി റിസര്‍വ് ബാങ്ക്. 500 ന്റെയും 2000ന്റെയും നോട്ടുകള്‍ നിറം മങ്ങിയതിന്റെ പേരിലോ, എഴുത്തുള്ളതിന്റെ പേരിലോ അത് സ്വീകരിക്കാതിരിക്കാനകില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
എഴുത്തുള്ള നോട്ടുകളും നിറമങ്ങിയ നോട്ടുകളും ബാങ്കുകാര്‍ സ്വീകരിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഇത്തരം ഒരു നടപടി റിസര്‍വ് ബാങ്ക് സ്വീകരിച്ചത്. എന്നാല്‍ 2013ല്‍ എഴുതിയ നോട്ടുകള്‍ സ്വീകരിക്കരുത് എന്ന നിലപാട് റിസര്‍വ് ബാങ്ക് എടുത്തിരുന്നു.
ഇതിന്റെ ഭാഗമായി ഇത്തരം നോട്ടുകള്‍ സ്വീകരിക്കില്ലെന്ന നിലപാട് ബാങ്കുകള്‍ എടുത്തതാണ് പ്രതിസന്ധിയുണ്ടാക്കിയത്. ഇതേ തുടന്നാണ് നിറംമങ്ങിയതോ, എഴുത്തുകള്‍ ഉള്ളതോ ആയ നോട്ടുകള്‍ ബാങ്ക് ശാഖകളില്‍ സ്വീകരിക്കണമെന്ന് നിലപാട് റിസര്‍വ് ബാങ്ക് സ്വീകരിച്ചത്. ഏതെങ്കിലും സാഹചര്യത്തില്‍ നിര്‍ദേശം ലംഘിക്കുന്നത് ശിക്ഷാര്‍ഹമാണ്.