ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ അപകടം; 50ലധികം ആളുകള്‍ക്ക് പരുക്ക്, മൂന്നു ദിവസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ തീവണ്ടി അപകടം

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (07:53 IST)
ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ അപകടം. കഫിയാത്ത് എക്‌സ്പ്രസ് പാളം തെറ്റി. ഒമ്പത് ബോഗികളാണ് പാളം തെറ്റി അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 2.40ന് ഔറിയയ്ക്കടുത്ത് വെച്ചായിരുന്നു സംഭവം. അപകടത്തില്‍ 50ലധികം ആളുകള്‍ക്ക് പരുക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
അതേസമയം, ആരുടെയും മരണമൊന്നും സ്ഥിരീകരിച്ചിട്ടില്ല. പരുക്കേറ്റ യാത്രക്കാരെ സമീപത്തുളള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആര്‍ക്കും ഗുരുതര പരുക്കള്‍ ഇല്ലെന്നാണ് സൂചന. അസംഗഡില്‍ നിന്നും ദില്ലിയിലേക്ക് വരികയായിരുന്ന തീവണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. താവയ്ക്കും കാണ്‍പൂരിനും ഇടയിലുള്ള പ്രദേശത്താണ് അപകടം.  
 
ഡമ്പറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് പത്തു ബോഗികള്‍ പാളം തെറ്റിയത്. മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ട്രെയിന്‍ അപകടമാണിത്.

അനുബന്ധ വാര്‍ത്തകള്‍

Next Article