ഒളിച്ചോട്ടം അവസാനിച്ചത് ദുരിതത്തില്‍...

Webdunia
ശനി, 8 ജൂലൈ 2017 (07:42 IST)
കാമുകിയുമായി ഒളിച്ചോടുന്നതിനിടയില്‍ കാമുകന് ദാരുണാന്ത്യം. കാഞ്ചീവരത്തിന് സമീപം ഒദവൂര്‍ സ്വദേശിയായ രാഹുല്‍ (26) ആണ് മരിച്ചത്. ഇയാളുടെ കാമുകി അനിതയെ(22) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
ഇന്നലെ രാത്രിയായിരുന്നു സംഭവം. അനിതയോടൊപ്പം, സുഹ്രത്തിന്റെ വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു രാഹുല്‍. നാമക്കല്ലിലെ സെന്തമംഗലത്തിന് സമീപത്ത് വെച്ച് റോഡരുകില്‍ തട്ടിയ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ദ്രക്സാക്ഷികള്‍ പറയുന്നു.
 
ഇരുവരേയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പെച്ചെങ്കിലും രാഹുല്‍ മരിച്ചു. അനിതയുടെ നില അതീവ ഗുരുതരമാണ്.
Next Article