തർക്കങ്ങൾ സമാധാനപൂർവം പരിഹരിക്കണമെന്ന് ചൈനീസ് പ്രസിഡന്റ്

Webdunia
വെള്ളി, 7 ജൂലൈ 2017 (21:00 IST)
അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷം പു​ക​യു​ന്ന​തി​നി​ടെ രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ സമാധാനപൂർവം പരിഹരിക്കണമെന്ന് ബ്രിക്സ് രാജ്യങ്ങളുടെ നേതാക്കൾ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്കിടെ ചൈനീസ് പ്രസിഡന്റ് സീ ജിൻപിംഗ്.

ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സീ ജിൻപിംഗും കൂടിക്കാഴ്ച നടത്തി. പ​ത്തു​മി​നി​റ്റോ​ളം നീ​ണ്ടു​നി​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം ഇ​രു​വ​രും പ​ര​സ്പ​രം പു​ക​ഴ്ത്തു​ക​യും ചെ​യ്തു.  അതിർത്തി തര്‍ക്കം കത്തി നില്‍ക്കുന്ന പശ്ചാത്തലത്തിൽ ഇരുവരും ഉഭയകക്ഷി ചർച്ച നടത്തില്ലെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇരുവരും കൂടിക്കണ്ടത്.

ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ‌ ജി 20 ​ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി ബ്രി​ക്സ് നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു മോദിയും സീ ജിൻപിംഗും. സിക്കിം അതിർത്തി പ്രശ്നത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ ഇരുവരും കൂടിക്കാഴ്‌ച നടത്തില്ലെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.
Next Article