ലൈംഗീക അതിക്രമത്തിനെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല; യു പിയിൽ ദളിത് യുവതി ആത്മഹത്യ ചെയ്തു

Webdunia
ശനി, 14 ഏപ്രില്‍ 2018 (16:00 IST)
ഉത്തർപ്രദേശ്: ലോകത്തെ തന്നെ നടുക്കിയ പീഡന വാർത്തകൾ കെട്ടടങ്ങും മുൻപ് തന്നെ കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്. ലൈംഗിക അതിക്രമത്തിനെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കാത്തതിൽ മനംനൊന്ത് യുവതി ആത്മഹത്യചെയ്തു. മുസഫർ നഗറിലെ റായ്പൂരിലാണ് യുവതി തൂങ്ങി മരിച്ചത്. മൃതദേഹത്തിനു സമീപത്തു നിന്നുതന്നെ പൊലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.
 
റായ്പൂർ സ്വദേശികളായ രണ്ട്പേർ ചേർന്ന് യുവതിയെ ലൈംഗീകമായി ഉപദ്രവിക്കുകയയിരുന്നു. ഇവർക്കെതിരെ യുവതിയും ഭർത്താവും ഫുഗാന പോലീസ് സ്റ്റേഷനിൽ നേരിട്ട് പരാതി നൽകിയിരുന്നെങ്കിലും  പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. ഇതിനു പിന്നാലെയാണ് യുവതി വീടിനകത്ത് തൂങ്ങി മരിച്ചത്.
 
യുവതിയുടെ ആത്മഹത്യയെ തുടർന്ന് ഫുഗാന എസ്‌ഐ സുഭാഷ് ചന്ദയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. യുവതിയെ അതിക്രമത്തിനിരയാക്കിയവർക്കെതിരെ ലൈംഗീക അതിക്രമത്തിനും ആത്മഹത്യാ പ്രേരണക്കും പൊലീസ് കേസെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article