ഉത്തര്‍പ്രദേശില്‍ മെയ് നാലുവരെ സമ്പൂര്‍ണ ലോക്ഡൗണ്‍; എല്ലാ ആഴ്ചകളിലും തുടരും

ശ്രീനു എസ്
വ്യാഴം, 29 ഏപ്രില്‍ 2021 (19:32 IST)
ഉത്തര്‍പ്രദേശില്‍ മെയ് നാലുവരെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ വൈകുന്നേരം എട്ട് മുതല്‍ മെയ് രാവിലെ ഏഴുമണിവരെയാണ് ലോക്ഡൗണ്‍ ഉള്ളത്. ഇത് എല്ലാ ആഴ്ചകളിലും വെള്ളിയാഴ്ച തുടങ്ങി ചൊവ്വാഴ്ച അവസാനിക്കുന്ന തരത്തില്‍ ലോക്ഡൗണ്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 
 
അതേസമയം ഇന്ന് യുപിയില്‍ 29,824 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഓക്‌സിജന്‍ ലഭിക്കാത്തതുമൂലം എട്ടു രോഗികളാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മരണപ്പെട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article