രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം യെച്ചൂരി നിഷേധിച്ചു; റിപ്പോര്‍ട്ട്

Webdunia
ശനി, 23 ഡിസം‌ബര്‍ 2023 (16:06 IST)
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ക്ഷണം. രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്രയാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് യെച്ചൂരിയെ ക്ഷണിച്ചത്. 2024 ജനുവരി 22 നാണു പ്രതിഷ്ഠാ ചടങ്ങ്. അതേസമയം പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം യെച്ചൂരി നിരസിച്ചതായാണു വിവരം. 
 
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും അധിര്‍ രഞ്ജന്‍ ചൗധരിക്കും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും നേരത്തെ ക്ഷണം ലഭിച്ചിരുന്നു. പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുത്തേക്കുമെന്നാണ് വിവരം. സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കെല്ലാം ക്ഷണമുണ്ടാകും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article