വേണ്ടിവന്നാല്‍ ഡല്‍ഹി അടച്ചിടും, 5 പേരില്‍ കൂടുതല്‍ സംഘം ചേരരുത്: കേജ്‌രിവാള്‍

സുബിന്‍ ജോഷി
ശനി, 21 മാര്‍ച്ച് 2020 (19:58 IST)
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ആവശ്യമെങ്കില്‍ ഡല്‍ഹി അടച്ചിടുന്ന കാര്യവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. നിലവില്‍ ഇത്തരം തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെങ്കിലും ആവശ്യമെങ്കില്‍ അത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
അഞ്ചുപേരില്‍ കൂടുതലുള്ള സംഘം ചേരലുകള്‍ ഒഴിവാക്കാനും ഡല്‍ഹി മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അഞ്ചുപേരുണ്ടെങ്കില്‍ എല്ലാവരും തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കണം. പ്രഭാത സവാരികള്‍ ഉള്‍പ്പടെയുള്ളവ നിര്‍ത്തിവയ്‌ക്കണമെന്നും അരവിന്ദ് കേജ്‌രിവാള്‍ നിര്‍ദ്ദേശിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article