സൗന്ദര്യമില്ലെന്ന് ആരോപിച്ച് നവവധു ഭർത്താവിനെ തല്ലിക്കൊന്നു. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലാണ് സംഭവം നടന്നത്. അമ്മിക്കല്ലു കൊണ്ട് തലക്കടിച്ചാണ് ഇരുപത്തിരണ്ടുകാരിയായ യുവതി ഭർത്താവിനെ കൊന്നത്.
ഒരാഴ്ച മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിൽ എത്തി, തന്റെ ഭർത്താവിനെ ആരോ കൊലപ്പെടുത്തിയെന്നും അന്വേഷണം നടത്തണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ തന്നെ കൊലപാതകം യുവതിയാണ് ചെയ്തതെന്ന് പൊലീസിന് വ്യക്തമാവുകയായിരുന്നു.
ഭർത്താവ് കാണാൻ സുന്ദരനല്ലെന്നും തനിയ്ക്ക് അനുയോജ്യനല്ലെന്നും സുഹൃത്തുക്കളും ബന്ധുക്കളും കളിയാക്കിയതിനെ തുടർന്നാണ് യുവതി കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. യുവതിയെ അറസ്റ്റ് ചെയ്തു.