ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ തങ്ങിനിന്ന മേഘങ്ങള്‍ നാശം വിതയ്‌ക്കുന്ന ചുഴലിക്കാറ്റായി രൂപം മാറിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 'ക്യാന്ത്' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ബംഗ്ലാദേശിലോ കൊല്‍ക്കത്തയിലേക്കോ ഒഡീഷയിലേക്കോ ആന്ധ്രപ്രദേശിലേക്കോ ആയിരിക്കും നാശമുണ്ടാക്കുക എന്നാണ് റിപ്പോര്‍ട്ട്.
ഈ സംസ്ഥാനങ്ങളിലേക്ക് രണ്ട് ദിവസത്തിനകം കാറ്റ് എത്തുമെന്നും ഒഡീഷ തീരപ്രദേശത്തുള്ളവരും മല്‍സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 27ന് കാറ്റ് തീരങ്ങളിലേക്ക് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
നിലവില്‍ വിശാഖപട്ടണത്തിന് 800 കിലോമീറ്റര്‍ കിഴക്കും ഒഡീഷയിലെ ഗോപാല്‍പൂരിന് 710 കിലോമീറ്റര്‍ തെക്കുകിഴക്കുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ഇതിനാല്‍ തീരപ്രദേശങ്ങളില്‍ കനത്ത സുരക്ഷാ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.