ഒമ്പതാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിക്കല്‍ ട്രയിനിംഗ് പരീക്ഷയില്‍ നേരിടേണ്ടി വന്നത് അല്പം കുഴപ്പിക്കുന്ന ചോദ്യം. ക്രിക്കറ്റ് താരം വിരാട് കോലിയുടെ കാമുകിയാര് എന്നായിരുന്നു കുട്ടികള്‍ക്ക് നേരിടേണ്ടി വന്ന ചോദ്യം. മഹാരാഷ്‌യില്‍ ഭീവണ്ടിയിലെ ചാച്ചാ നെഹ്‌റു ഹിന്ദി ഹൈസ്കൂളിലാണ് വിവാദമായ ചോദ്യപേപ്പര്‍ നല്കിയത്.
ഒമ്പതാം ക്ലാസിലെ ഫിസിക്കല്‍ ട്രയിനിംഗ് പരീക്ഷയിലായിരുന്നു ചോദ്യം. കോലിയുടെ കാമുകിയാര് എന്ന ചോദ്യത്തിന് ഓപ്‌ഷനുകളും നല്കിയിരുന്നു. അനുഷ്‌ക ശര്‍മ്മ, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര എന്നീ പേരുകളായിരുന്നു ഓപ്ഷന്‍ ആയി നല്കിയത്.
ചോദ്യപേപ്പര്‍ വിവാദമായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ അടക്കം നിരവധി പേരാണ് സ്കൂളിനെതിരെ രംഗത്തെത്തിയത്. കുട്ടികളുടെ വിവരം അളക്കാന്‍ കോലിയുടെ വ്യക്തിജീവിതം മാനദണ്ഡമാക്കിയത് മോശമായെന്നാണ് വിമര്‍ശകപക്ഷം.