വ്യക്തികളുടെ സ്വകാര്യ സംഭാഷണങ്ങള്‍ സുരക്ഷിതമാക്കുമെന്ന് വാട്‌സാപ്പ് ഇന്ത്യന്‍ സര്‍ക്കാരിനോട് പറഞ്ഞു. വാട്‌സാപ്പിന്റെ പുതിയ നയത്തില്‍ രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. നിങ്ങളുടെ പണത്തേക്കാള്‍ വലുതാണ് ആളുകളുടെ സ്വകാര്യതയെന്ന് കോടതിയും വാട്‌സാപ്പിനെ വിമര്‍ശിച്ചിരുന്നു. സംഭവത്തില്‍ ഉപഭോക്താക്കള്‍ മറ്റു മെസേജിങ് ആപ്പുകളായ ടെലഗ്രാമിലേക്കും സിഗ്നലിലേക്കും മാറുകയും ചെയ്യുന്നുണ്ടായിരുന്നു. ഈ അവസരത്തിലാണ് വാട്‌സാപ്പ് നയം വ്യക്തമാക്കിയത്. നിലവില്‍ വാട്‌സാപ്പ് സ്വകാര്യതാ നയം മെയ് 15മുതലാണ് നടപ്പാക്കുന്നത്.