‘ലൗ ജിഹാദികള്‍ സൂക്ഷിച്ചു കൊള്ളൂ, ശംഭുലാല്‍ ഉണര്‍ന്നു, ജയ് ശ്രീറാം’; കൊലയാളിയെ പ്രശംസിച്ച് ബിജെപി എംപിയും എംഎല്‍എയും അംഗമായ വാട്‌സ്ആപ്പ് ഗ്രൂപ്പ്

Webdunia
തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (11:24 IST)
ലൗ ജിഹാദ് ആരോപിച്ച് മുസ്‌ലിം യുവാവിനെ ജീവനോടെ കത്തിച്ച സംഭവത്തില്‍ പ്രതി ശംഭുലാല്‍ റൈഗാറിനെ അഭിനന്ദിച്ച് ബിജെപി എംപിയും എംഎല്‍എയും അംഗമായ വാട്‌സ്ആപ്പ് ഗ്രൂപ്പ്. രാജ്‌സമന്ദില്‍ നിന്നുള്ള ബിജെപി എംപിയായ ഹരിഓം സിങ് റാത്തോഡ്, എംഎല്‍എ കിരണ്‍ മഹേശ്വരി എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലാണ് കൊലപാതകിയെ പ്രശംസിച്ച് കൊണ്ടുള്ള സന്ദേശങ്ങള്‍ വന്നത്.
 
‘ലൗ ജിഹാദികള്‍ സൂക്ഷിച്ചുകൊള്ളൂ, ശംഭുലാല്‍ ഉണര്‍ന്നു, ജയ് ശ്രീറാം’ എന്നായിരുന്നു കൊലപാതകത്തിനു പിന്നാലെ ഗ്രൂപ്പിലെത്തിയ മെസ്സേജ്. പിന്നീട് ശംഭുലാലിനു വേണ്ടി കോടതിയില്‍ ഹാജരാകുന്ന വക്കീലിനെ പ്രശംസിച്ചും ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ നിറയുകയായിരുന്നു.
 
ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ജീവനോടെ കത്തിച്ച സംഭവം വാര്‍ത്തയായിരുന്നു. രാജസ്ഥാനിലെ രാജ്‌സമന്ത് ജില്ലയിലാണ് സംഭവം. ലൈവായി ചിത്രീകരിച്ച കൊലപാതക വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിക്കൊണ്ടിരിക്കുകയാണ്. സംഭവമായി ബന്ധപ്പെട്ട് കൊല നടത്തിയ ശംഭുനാഥ് റൈഗറിനെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article