പശ്ചിമ ബംഗാളില്‍ നാട്ടുകൂട്ടത്തിന്റെ വിധിയെ എതിര്‍ത്ത പെണ്‍കുട്ടിയുടെ നഗ്ന മൃതദേഹം യില്‍ വേ ട്രാക്കില്‍ കണ്ടെത്തി.
നേരത്തെ തിങ്കളാഴച നാട്ടുകൂട്ടം പെണ്‍കുട്ടിയോട് തുപ്പല് നക്കണമെന്ന് കല്പിച്ചിരുന്നു എന്നാല്‍ പെണ്‍കുട്ടി ഇത് അനുസരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. നാട്ടുകൂട്ടത്തിന്റെ മേധാവി തൃണമുല്‍ കോണ്‍ഗ്രസിലെ ഒരു വനിത കൗണ്‍സിലറാണ്.
വീടിനടുത്തുള്ള റെയില്‍ വേ ട്രാക്കിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. തൃണമൂല്‍ കൌണ്‍സിലറിന്റെ ഭര്‍ത്താവും പ്രതിപട്ടികയിലുണ്ട്. കേസില്‍ ഒരാളെ പൊലീസ് അറസ്റ്റിലായിട്ടുണ്ട്.