അധികാരത്തിൽ വന്നാൽ ബംഗാൾ പൊലീസിനെകൊണ്ട് ബൂട്ട് നക്കിയ്ക്കും; വിവാദ പരാമർശവുമായി ബിജെപി നേതാവ്

Webdunia
ബുധന്‍, 25 നവം‌ബര്‍ 2020 (10:46 IST)
കൊൽക്കത്ത: ബിജെപി അധികാരത്തിൽ വന്നാൽ പശ്ചിമ ബാംഗാൾ പൊലീസിനെക്കൊണ്ട് ബൂട്ട് നക്കിയ്ക്കും എന്ന് പശ്ചിമ ബംഗാൾ ബിജെപി ഉപാധ്യക്ഷൻ രാജു ബാനാർജി. മമത ബാനാർജിയെ രൂക്ഷമായി വിമർശിയ്ക്കുന്നതിടെയാണ് വിവാദപരാമശം. 'എന്താണ് പശ്ചിമ ബംഗാളിൽ ഇപ്പോൾ നടന്നുകൊണ്ടിരിയ്ക്കുന്നത് ? ഇത് ഗുണ്ടാരാജല്ലെ ? ആരെയും സാഹായിയ്ക്കാൻ പൊലീസ് തയ്യാറല്ല. ഇത്തരക്കാരായ പൊലീസുകാരെ എന്തുചെയ്യണം ? ബിജെപി അധികാരത്തിൽ വന്നാൽ ഇവരെക്കൊണ്ട് ബൂട്ട് നക്കിയ്ക്കും' എന്നായിരുന്നു. ദുർഗാപൂരിൽ ബിജെപി പരിപാടിയിൽ സംസാരിയ്ക്കുന്നതിനിടെ രാജു ബാനാർജിയുടെ പരാമർശം. 
 
സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ പശ്ചിമ ബംഗാൾ മോശമാണെന്ന് വിമർശനം ഉന്നയിച്ച് ബിജെപി ദേശീയ ജാനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗീയ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജു ബാനാർജിയുടെ വിവാദ പരാമർശം. തങ്ങളെ എതിരിടാൻ വന്നാൽ തൃണമൂൽ പ്രവർത്തകരെ വേണ്ടിവന്നാൽ കൊലപ്പെടുത്തും എന്ന് നേരത്തെ സംസ്ഥാന ബിജെപി അധ്യക്ഷൻ പ്രതികരണം നടത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article