പാര്‍ട്ടിയില്‍ അംഗത്വമില്ലാത്ത വികെ ശശികല ആശുപത്രി വിട്ടത് പാര്‍ട്ടിയുടെ കൊടിയുമായി; ചോദ്യവുമായി എഐഎഡിഎംകെ നേതാവ്

ശ്രീനു എസ്
തിങ്കള്‍, 1 ഫെബ്രുവരി 2021 (12:19 IST)
കൊവിഡും മറ്റു ആരോഗ്യ പ്രശ്‌നങ്ങളുമായി ചികിത്സയിലായിരുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ സഹായി വികെ ശശികല ആശുപത്രി വിട്ടു. ബാംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ നിന്ന് ഇന്നലെയാണ് ശശികലയെ ഡിസ്ചാര്‍ജ് ചെയ്തത്. പോകുമ്പോള്‍ കാറില്‍ എഐഎഡിഎംകെ യുടെ കൊടി കെട്ടിയത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.
 
എഐഎഡിഎംകെ പാര്‍ട്ടിയില്‍ അംഗത്വമില്ലാത്ത ശശികലക്ക് എങ്ങനെയാണ് പാര്‍ട്ടിയുടെ കൊടി കാറില്‍കെട്ടാന്‍ സാധിക്കുന്നതെന്നും ഇത് നിയമവിരുദ്ധമാണെന്നും പാര്‍ട്ടി നേതാവ് ഡി ജയകുമാര്‍ പറഞ്ഞു. അതേസമയം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ശശികലയാണെന്നും കൊടി ഉപയോഗിക്കാനുള്ള എല്ലാ അര്‍ഹതയും അവര്‍ക്കുണ്ടെന്നും ടിടിവി ദിനകരന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article