ശശികലയ്ക്കു കൂടുതൽ സാവകാശമില്ല; ഉടൻ കീഴടങ്ങണമെന്ന് സൂപ്രീംകോടതി

Webdunia
ബുധന്‍, 15 ഫെബ്രുവരി 2017 (11:03 IST)
അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല ഉടൻ കീഴടങ്ങണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചയോടെ അവര്‍ ബെംഗളൂരു കോടതിയിലെത്തി കീഴടങ്ങുമെന്നാണ് കരുതുന്നത്. സഹോദരിയുടെ മകനെ പാര്‍ട്ടിയുടെ ചുമതല എല്‍പ്പിച്ചാണ് ശശികല അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്.
 
അതേസമയം, ജയലളിത 2011ല്‍ പുറത്താക്കിയ മുന്‍ എം.പി ടി.ടി.വി.ദിനകരനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുകയും ഡപ്യുട്ടി ജനറല്‍ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തിട്ടുണ്ട്. ജയിലിലിരുന്നും  ശശികല തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
Next Article