കശ്‌മീരിലെ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷനേടാന്‍ യുവാവിനെ ജീപ്പിനു മുന്നിൽ കെട്ടിയിട്ട മേജർ നിതിൻ ഗോഗോയ്ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്രര്‍ സെവാഗ് രംഗത്ത്.
കലാപത്തിനെതിരായ മികച്ച പ്രവര്‍ത്തനത്തിന് മേജർക്ക് സേനയുടെ ആദരം ലഭിച്ചിരുന്നു. തുടര്‍ന്നായിരുന്നു സെവാഗിന്റെ അഭിനന്ദനവും സന്ദേശവും പുറത്തുവന്നത്.
“ അംഗീകാരം ലഭിച്ചതിന് അഭിനന്ദനങ്ങൾ മേജർ നിതിൻ ഗോഗോയ്, നമ്മുടെ സൈനികരെ താങ്കൾ സുരക്ഷിതരാക്കിയിരിക്കുന്നു ” - എന്നായിരുന്നു വീരുവിന്റെ സന്ദേശം.
പ്രതിഷേധക്കാരില്‍ നിന്ന് കല്ലേറ് ശക്തമായതോടെയാണ് ഫറൂഖ് അഹമ്മദ്ഖാൻ എന്ന യുവാവിനെ നിതിൻ ഗോഗോയ് ജീപ്പിനു മുന്നിൽ കെട്ടിയിട്ടത്. ഏപ്രിൽ ഒമ്പതിന് ശ്രീനഗർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു ഈ സംഭവം.