മുഖ്യമന്ത്രിയായി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Webdunia
ചൊവ്വ, 26 ഡിസം‌ബര്‍ 2017 (08:32 IST)
ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും ഇന്ന് സത്യപ്രതിജ്ഞചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഗാന്ധിനഗര്‍ സെക്രട്ടേറിയറ്റ് മൈതാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഓ പ്രകാശ് പ്രകാശ് കോലി സത്യവാചകം ചൊല്ലിക്കൊടുക്കും.
 
പുതുമുഖങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കിയുള്ള മന്ത്രിസഭയാകും വിജയ് രൂപാണിയുടേത്. മോദി അമിത് ഷാ അച്ചുതണ്ടുമായുള്ള അടുത്ത ബന്ധം, ആര്‍ എസ് എസിന്‍റെ ശക്തമായ പിന്തുണ, പ്രദേശിക നേതാക്കളെയും സമുദായങ്ങളെയും ഒപ്പം നിര്‍ത്താനുള്ള കഴിവ് എന്നിവയാണ് രൂപാണിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാന്‍ കാരണം. 

അനുബന്ധ വാര്‍ത്തകള്‍

Next Article