കൊവിഡ് 19; കടമെടുത്ത 9000 കോടിയും തിരിച്ച് അടയ്ക്കാം, വസ്തുവകകൾ തിരിച്ച്നൽകണമെന്ന് വിജയ് മല്യ

അനു മുരളി
ചൊവ്വ, 31 മാര്‍ച്ച് 2020 (15:19 IST)
കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യമെങ്ങും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗണിനെ തുടർന്ന് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ വിവിധബാങ്കുകളിൽ നിന്നായി കടമെടുത്ത മുഴുവൻ തുകയും അടയ്ക്കാമെന്ന് വിജയ് മല്യ.
 
സാമ്പത്തിക പിടികിട്ടാപ്പുള്ളിയായ പ്രഖ്യാപിച്ച വിജയ് മല്യ കിങ് ഫിഷര്‍ എയര്‍ലൈന്‍സിനുവേണ്ടി ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍നിന്ന് വായ്പയെടുത്തത് 9,000 കോടി രൂപയാണ്. ഈ തുക മുഴുവൻ അടയ്ക്കാമെന്നാണ് ഇപ്പോൾ വിജയ് മല്യ ധനമന്ത്രി നിർമല സീതാരാമനോട് അഭ്യർത്ഥിച്ചത്.
 
കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി കടമെടുത്ത മുഴുവന്‍ തുകയും തിരിച്ചടക്കാമെന്ന് ഉറപ്പ് നല്‍കുകയാണ്. ബാങ്കുകള്‍ പണം സ്വീകരിക്കാന്‍ തയാറാവുകയും എന്‍ഫോഴ്സ്മെന്റ് കണ്ട് കെട്ടിയ തന്റെ സ്വത്ത് വകകൾ തിരിച്ച് തരാൻ തയ്യാറാവുകയും വേണം. കൊവിഡ് 19 ന്റെ സാഹചര്യത്തിൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലണെന്ന് അറിയാം. ഈ സമയത്ത് തന്റെ ആവശ്യം ധനമന്ത്രി അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും വിജയ് മല്യ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article