കര്‍ഷക റാലിയില്‍ തകര്‍ന്നത് ഡല്‍ഹി കോര്‍പ്പറേഷന്റെ ആറു ബസുകളും അഞ്ചുപോലീസ് വാഹനങ്ങളും

ശ്രീനു എസ്
വ്യാഴം, 28 ജനുവരി 2021 (11:04 IST)
രാജ്യത്ത് റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷക റാലിയില്‍ തകര്‍ന്നത് ഡല്‍ഹി കോര്‍പ്പറേഷന്റെ ആറു ബസുകളും അഞ്ചുപോലീസ് വാഹനങ്ങളും. കൂടാതെ 70 ബാരിക്കേഡുകളും തകര്‍ന്നതായി പൊലീസിന്റെ എഫ് ഐആറില്‍ പറയുന്നു. 600ഓളം ട്രാക്ടറുകളിലായി പതിനായിരത്തോളം കര്‍ഷകരാണ് റാലിയില്‍ പങ്കെടുത്തത്.
 
അതിനിടെ യുവാവ് ട്രാക്ടര്‍ മറിഞ്ഞ് മരണപ്പെടുകയും ചെയ്തു. ഓസ്‌ട്രേലിയയില്‍ നിന്ന് വിവാഹം ആഘോഷിക്കാന്‍ നാട്ടിലെത്തിയ നവനീത് സിങ്(27) ആണ് മരിച്ചത്. ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരമായിരുന്നു ഇയാള്‍ കര്‍ഷകറാലിയില്‍ പങ്കെടുത്തത്. ട്രാക്ടര്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ മരപ്പെടുകയായിരുന്നു. എന്നാല്‍ പൊലീസിന്റെ വെടിവെപ്പിലാണ് യുവാവ് മരിച്ചെതെന്ന് കര്‍ഷകര്‍ വാദിച്ചിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നാലെ പൊലീസ് പുറത്തുവിട്ടു. 

അനുബന്ധ വാര്‍ത്തകള്‍

Next Article