രാജ്യത്തിന്റെ വൈവിധ്യവും തമിഴ് സംസ്‌കാരവും തകര്‍ക്കാന്‍ ബി ജെ പി ലക്ഷ്യമിടുന്നതായി എംഡിഎംകെ നേതാവ് വൈകോ. തമിഴ് ഭാഷയാണ് യഥാര്‍ഥ ക്ലാസിക്കല്‍ ഭാഷയെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്‌കൂളുകളില്‍ സംസ്‌കൃത വാരാചരണം സംഘടിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടുളള സിബിഎസ്‌സിയുടെ സര്‍ക്കുലറാണ് വൈകോയെ ചൊടിപ്പിച്ചത്.
സിബിഎസ്‌സി സ്‌കൂളുകളില്‍ സംസ്‌കൃതവാരാചരണത്തിന്റെ ഭാഗമായി കുട്ടികളില്‍ സംസ്‌കൃത ഭാഷയോടുളള താല്‍പ്പര്യം വളര്‍ത്തുവാന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന ഉത്തരവാണ് സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്.