വാക്‌സിനേഷന്‍ മൂലം ഉണ്ടാകുന്ന മരണങ്ങള്‍ക്ക് സര്‍ക്കാര്‍ ബാധ്യസ്ഥരല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 29 നവം‌ബര്‍ 2022 (15:19 IST)
വാക്‌സിനേഷന്‍ മൂലം ഉണ്ടാകുന്ന മരണങ്ങള്‍ക്ക് സര്‍ക്കാര്‍ ബാധ്യസ്ഥരല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വാക്‌സിനേഷന്‍ സ്വീകരിച്ച ശേഷം മരണം സംഭവിക്കുകയാണെങ്കില്‍ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് നഷ്ടപരിഹാരം തേടുക മാത്രമാണ് വഴിയെന്നാണ് കേന്ദ്രം അടുത്തിടെ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പറഞ്ഞത.് കഴിഞ്ഞ വര്‍ഷം വാക്‌സിനേഷന്‍ എടുത്തതിന് പിന്നാലെ മരണപ്പെട്ട രണ്ട് യുവതികളുടെ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു സര്‍ക്കാര്‍.
 
മരണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നും പ്രതിരോധ കുത്തിവെപ്പിന്നെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍വാക്‌സിന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നേടാന്‍ സിവില്‍ കോടതികളെ സമീപിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമത്തില്‍ ഉചിതമായ പരിഹാരങ്ങള്‍ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article