ശബരിമലയില്‍ വരുമാനം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 10 ഇരട്ടിയായി ഉയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 29 നവം‌ബര്‍ 2022 (11:56 IST)
ശബരിമലയില്‍ വരുമാനം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 10 ഇരട്ടിയായി ഉയര്‍ന്നു. കോവിഡിന്റെ കാര്‍മേഘങ്ങള്‍ നീങ്ങിയ ഈ ശബരിമല തീര്‍ത്ഥാടനക്കാലത്ത് ശബരിമലയില്‍ റെക്കോഡ് വരുമാനം. മണ്ഡലക്കാലത്ത് 10 ദിവസം പിന്നിടുമ്‌ബോള്‍ തന്നെ വരുമാനം 52.85 കോടി രൂപയായി.
 
കഴിഞ്ഞ വര്‍ഷം ഇതേ 10 ദിവസത്തെ കാലയളവില്‍ വരുമാനം 9.9 കോടി മാത്രയിരുന്നു. ഇക്കുറി അവരണ വില്‍പനയിലാണ് കൂടുതല്‍ തുക ലഭിച്ചത്. 10 ദിവസത്തില്‍ അരവണയില്‍ നിന്ന് മാത്രം 23.57 കോടി ലഭിച്ചു. കാണിക്ക ഇനത്തില്‍ 12.73 കോടി രൂപ ലഭിച്ചു. താമസസൗകര്യങ്ങള്‍ നല്‍കിയതില്‍ നിന്നുള്ള വരുമാനം 48.84 ലക്ഷം ലഭിച്ചു. നെയ്യഭിഷേകത്തിലൂടെ ലഭിച്ചത് 31 ലക്ഷം രൂപയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍