ബംഗാൾ സന്ദർശനത്തിനിടെ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ അക്രമണം, കാർ അടിച്ചുതകർത്തു(വീഡിയോ)

Webdunia
വ്യാഴം, 6 മെയ് 2021 (14:25 IST)
ബംഗാളിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം. ബംഗാളിലെ മേദിനിപൂരിൽ വെച്ചായിരുന്നു കാർ തകർത്തത്. ടിഎംസി ഗുണ്ടകളാണ് അക്രമത്തിന് പിന്നിലെന്ന് മുരളീധരൻ ആരോപിച്ചു.
 
 
ഇന്ന് രാവിലെ 11 മണിയോടെ വാർത്താസമ്മേളനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അക്രമണമുണ്ടായത്.വടികളും കല്ലുകളുമായി ജനക്കൂട്ടം വാഹനത്തിനു നേരെ പാഞ്ഞടുക്കുന്നതും ആക്രമിക്കുന്നതും വീഡിയോയില്‍ കാണാം.അകമ്പടി സേവിച്ചിരുന്ന പോലീസ് വാഹനത്തിനുനേരെയും ആക്രമണം ഉണ്ടായി.

അനുബന്ധ വാര്‍ത്തകള്‍

Next Article