'കേരളത്തിൻറെ ഗുജറാത്ത്' ചുവന്നു, നേമത്ത് കുമ്മനം തോറ്റു

ശ്രീലാല്‍ വിജയന്‍

ഞായര്‍, 2 മെയ് 2021 (17:29 IST)
നേമം കേരളത്തിൻറെ ഗുജറാത്തതാണെന്ന കെ സുരേന്ദ്രൻറെ അവകാശവാദങ്ങൾ ജനം തള്ളി. നേമത്ത് ബി ജെ പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പരാജയപ്പെട്ടു. ഇടതുപക്ഷ സ്ഥാനാർഥി വി ശിവൻകുട്ടി 5750 വോട്ടുകൾക്കാണ് വിജയിച്ചത്. കോൺഗ്രസിൻറെ കരുത്തനായ കെ മുരളീധരൻറെ വരവൊന്നും ശിവൻകുട്ടിയുടെ വിജയത്തിന് തടസ്സമായില്ല. 
 
കേരളത്തിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലമായ നേമത്ത് വിജയിച്ചുവന്നതിലൂടെ ശിവൻകുട്ടി അടുത്ത മന്ത്രിസഭയിൽ ഒരു മന്ത്രിയായി വരും എന്ന പ്രതീക്ഷിക്കാം. നേമത്തെ ബി ജെ പിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രഖ്യാപനത്തെ അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്നതായിരുന്നു ജനവിധി.
 
കഴക്കൂട്ടത്തും തൃശൂരിലും പാലക്കാട്ടും വിജയിക്കാൻ ബി ജെ പിക്കായില്ല. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിച്ച രണ്ടുമണ്ഡലങ്ങളിലും പരാജയപ്പെട്ടു.
 
നേമത്ത് എൽ ഡി എഫ് - യു ഡി എഫ് ഒത്തുകളിയാണ് നടന്നതെന്ന് കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍